രാധാമാധവം... പ്രാണയാര്‍ദ്രമായ ഒത്തിരി നിമിഷങ്ങള്‍ വരച്ചു കാട്ടിയ അതി മനോഹരമായ ഒരു CONCEPT... സുന്ദരമായ പ്രകൃതിയില്‍ ലയിച്ചു നില്ക്കുന്ന രാധയും മാധവനും... പ്രണയം നിറഞ്ഞു തുളുമ്പുന്ന കണ്ണുകള്‍... ഹൃദ്യമായ പുഞ്ചിരി... പ്രിയങ്കരമായ ഒരു സാന്നിദ്ധ്യം... അവിടെ ഇണക്കത്തിന്റെയും, പിണക്കത്തിന്റെയും, വിരഹത്തിന്റെയും തന്മയ ഭാവങ്ങള്‍ നിറഞ്ഞു നില്ക്കുന്നു... എല്ലാം അടുത്തറിഞ്ഞവര്‍ക്കും, അനുഭവിച്ചറിഞ്ഞവര്‍ക്കും എളുപ്പം മനസ്സിലാവുന്ന ഭാവങ്ങള്‍...
എല്ലാ
കലാകാരന്മാരെയും ഇങ്ങനെ ഒരുപോലെ സ്വാധീനിച്ച മറ്റൊരു CONCEPT
ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല... ഇന്നുവരെ നമ്മള് കണ്ട ഓരോ
കലാകരന്റെയും, കലാകാരിയുടെയും മനസ്സില്‍ എവിടെയെങ്കിലും ഒരു
രാധയോ, ഒരു മാധവനോ കാണാതിരിക്കില്ല... കാരണം ഓരോരുത്തരിലും
ഉറങ്ങികിടക്കുന്ന കല എന്ന കഴിവിനെ സ്വയം ഉണര്‍ത്തുന്നത് പ്രണയമാണ്... എന്തിനും
തനതായ രൂപം കൊടുക്കാന്‍ കഴിയുന്ന ഒരു മനസ്സിനെ പ്രണയം രൂപപ്പെടുത്തുന്നു...
അതിനെയാകാം കലാകാരന്റെ മനസ്സ് എന്നു പറയുന്നത്...
സത്യത്തില്‍ തികച്ചും
വ്യത്യസ്ഥമായ ഒരു സാങ്കല്പിക ലോകം മനസ്സില്‍ ജനിക്കുകയാണ്... അവര്‍ക്കുമാത്രം
അറിയുന്ന, അവരുടെതുമാത്രമായ ആ ഒരു ലോകത്തില്‍ നിന്നുകൊണ്ട്
പലതും കാണാനും, പലരീതിയില്‍ ചിന്തിക്കാനും, അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും അവര്‍ക്ക് സാധിക്കുന്നു... അതുകൊണ്ട്
തന്നെ അതിമനോഹരമായ സൃഷ്ട്ടികള്‍ക്ക് രൂപം കൊടുക്കാനും അവര്‍ക്ക് എളുപ്പം
കഴിയുന്നു... അതൊരു ഗാനമാകാം... ഒരു ചിത്രമാകാം... ഒരു ശില്പ്പമാകാം... എന്ത്
തന്നെയായിരുന്നാലും അവരുടെ ആ സൃഷ്ട്ടികളിലെല്ലാം പ്രാണയാര്‍ദ്രമായ ഒരു ഭാവം
ഉണ്ടാവും...
ജീവിതത്തില്‍
ഒരിക്കലെങ്കിലും പ്രണയം എന്ന ആ അനുഭൂതി അനുഭവിച്ചറിയാന്‍ കഴിഞ്ഞുവെങ്കില്‍... ഒരു
രാധയോ, ഒരു മാധവനോ ആകാന്‍ കഴിഞ്ഞുവെങ്കില്‍...
എന്നും ഓര്‍ക്കാന്‍ നല്ല ഓര്‍മ്മകള്‍ തന്നെയായിരിക്കും ആ ഓരോ നിമിഷങ്ങളും... ഈ
ലോകത്തോട് വിടപറയുന്നതിനു തൊട്ടു മുമ്പുവരെ ഉള്ളില്‍ ഓര്‍മ്മകളായി
അവശേഷിക്കുന്ന ആ നിമിഷങ്ങള്‍ തന്നെയാകാം ഒരുപക്ഷെ ഒരു
പുഞ്ചിരിയോടെ അന്നും മനസ്സില്‍ തെളിയുന്നത്... ആ പ്രണയം സത്യമയിരുന്നുവെങ്കില്
മാത്രം...


.jpg)


.jpg)




