ഡിസംബറിലെ ഈ കൊടുംതണുപ്പില്‍ വിറക്കുന്നു മിഡില്‍ ഈസ്റ്റ്... അങ്ങു ദൂരെ ആകാശം നിറയെ കണ്ച്ചിമ്മുന്ന ഒരായിരം നക്ഷത്രങ്ങള്‍... ഇന്നേറെ തിളക്കത്തോടെ അവരറിയിക്കുന്നു ""ഇന്ന് ക്രിസ്തുമസ് രാത്രിയാണ് "" അങ്ങനെ നല്ല നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ട് നിറമാര്‍ന്ന ഒരു നല്ല ക്രിസ്തുമസ്കാലം കൂടി കടന്നുപോകുന്നു... കൂടെ ഒരു വര്‍ഷവും...
ഈ ആഘോഷവേളയില്‍ ഒത്തുചേരാന്‍ നിങ്ങള്ളിന്നെന് അരികിലില്ലെങ്കിലും ഓര്‍ക്കുന്നു ഞാന്‍ എല്ലാവരെയും... നല്ല സൗഹൃദം പങ്കിട്ട ആ നല്ല മനസ്സുകളെ... ചിരിക്കുന്ന, ചിരിപ്പിക്കുന്ന മുഖങ്ങളെ... ഇന്നും ഓര്‍മ്മയില്‍നിന്നും മാഞ്ഞു മറിഞ്ഞിട്ടിലാത്ത ചിലരെ... അങ്ങനെ എല്ലാവരെയും ഒരുപാട് മിസ്സ്ചെയ്യുന്നുണ്ട്... ഇനിവരുന്ന ആഘോഷങ്ങളെങ്കിലും പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞുവെങ്കില്‍... എന്നാശിക്കാനെപറ്റു, കാരണം സംഭവിക്കുന്നതെല്ലാം നമ്മുടെ ഇഷ്ടങ്ങള്ക്കനുസരിച്ചല്ലലോ...
ഈ തിരക്കിനിടയില്‍ ആരെയും നേരത്തിനു വിഷ് ചെയ്യാന്‍ പോലും കഴിഞ്ഞില്ല... എന്നിരുന്നാലും ഉള്ളില്‍ ഒരു പ്രാര്‍ത്ഥനയുണ്ട് ""ശാന്തിയും, സമാധാനവും നിറഞ്ഞ നല്ല നാളുകള്‍ക്കു മുന്നോടിയാകട്ടെ എല്ലാവര്ക്കും ഈ ക്രിസ്തുമസും വരുന്ന ന്യൂയറും..."" വരാനിരിക്കുന്ന ആ നല്ല നാളുകള്‍ക്കായി കാത്തിരിക്കാം... നല്ല നല്ല വാര്‍ത്തകള്‍ക്കായി നമുക്ക് കാതോര്‍ക്കാം.....