ഇന്നെല്ലാവരും
ജീവിതത്തിലെ കഴിഞ്ഞ പലകാര്യങ്ങളും ഓര്‍മ്മയില്‍ നിന്നും തീര്‍ത്തും മാഞ്ഞുവെങ്കിലും ആദ്യാനുരാഗത്തിന്റെ
ആ നല്ല നാളുകള്‍ ഇന്നും അതുപോലെ ഓര്‍മ്മയിലുണ്ട്... ആഗ്രഹിച്ചാലും ഇല്ലെങ്കിലും
അത് പലപ്പോഴും മനസ്സില്‍ തെളിഞ്ഞുവരും... പ്രത്യേകിച്ച് ഇന്നത്തെ ഈ ദിവസം... കാരണം
ഇന്ന് വീണ്ടും ഒരു പ്രണയദിനമാണ്... പ്രണയിച്ചവരുടെ, പ്രണയിക്കുന്നവരുടെ,
പ്രണയിക്കാന്‍ കൊതിക്കുന്നവരുടെ, അങ്ങനെ
മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന
എല്ലാവരുടെയും ദിവസം... Valentine's Day...
ഇന്നും
Valentine's Day എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍
തെളിയുന്നത് ആ മുഖമാണ്... നിഷ്കളങ്കമായ ആ ചിരിയാണ്...
പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ആദ്യമായി പ്രണയമനുഭവിച്ചറിഞ്ഞ ആ ഒരു കാലഘട്ടത്തിലെ
ഒരു ദിവസമെങ്കിലും ഒന്ന് തിരികെവന്നെങ്കില്‍... അവളെ അതേരൂപത്തില്‍ ഒന്നൂടെ ഒന്ന്
കാണാന്‍ കഴിഞ്ഞുവെങ്കില്‍... ഒരിത്തിരിനേരമെങ്കിലും അവളോട് മാത്രമായി ഒന്ന് സംസാരിചിരിക്കാന്‍
കഴിഞ്ഞുവെങ്കില്‍... പറയാനുണ്ടായിരുന്നു പറഞ്ഞാല്‍ തീരാത്തത്രയും
കാര്യങ്ങള്‍... ഇതോന്നും ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങളാണെന്നറിയാം എങ്കിലും
എന്നും കാണാന്‍ സുഖമുള്ള സ്വപ്നങ്ങളാണ് അതെല്ലാം... നിറങ്ങള്‍ നിറഞ്ഞ സ്വപ്നങ്ങള്‍...
അല്ലെങ്കിലും പ്രണയത്തിന്റെ നല്ലോരുഭാഗം സ്വപ്നങ്ങളാണ്... സ്വപ്നങ്ങളിലാണ്... സ്വപ്നങ്ങള്‍
മാത്രമാണ്...