എന്റെ കയ്യില്‍ ഒരു PEARL ഉണ്ടായിരുന്നു... വര്‍ഷങ്ങള്‍ക്കുമുമ്പ് ഏതോ ഒരു സുന്ദരനിമിഷം എനിക്ക് സമ്മാനിച്ച ഒരു PRECIOUS PEARL... മറ്റെവിടെയും കണ്ടിട്ടിലാത്ത എന്തോക്കെയോ പ്രത്യേകതകള്‍ ഞാന്‍ അതില്‍ കണ്ടു... അതുകൊണ്ട് തന്നെ എന്റെ എല്ലാമെല്ലാമായി ഞാന്‍ അതിനെ എന്റെ ഉള്ളംകയ്യില്‍ സൂക്ഷിച്ചു... കുട്ടിക്കാലത്ത് പുസ്തകതാളിനിടയില്‍ സൂക്ഷിച്ചുവച്ച ഒരു മയില്പീലിയെന്നപോലെ ഒരുപാട് ലാളിച്ചും, കൊഞ്ചിച്ചും ഒരു നിധിപോലെ കാത്തു... കാരണം ഞാന്‍ അതിനെ അത്രയേറെ സ്നേഹിച്ചിരുന്നു...
ഒരുകാലത്തെ എന്റെ സ്വപ്നങ്ങളുടെ നിറക്കൂട്ടായിരുന്നു അത്... അതിലൂടെയാണ് ഞാന്‍ സ്വപ്നങ്ങള്‍ കാണാന്‍ പഠിച്ചത്... നിറങ്ങളെ ശ്രദ്ദിക്കാനും സ്നേഹിക്കാനും പഠിച്ചു... പാട്ടുകളുടെ ജീവന് കാതോര്‍ക്കാനും, അവയെ മനസ്സില്‍ താലോലിക്കാനും പഠിച്ചു... മുല്ല പൂവിന്റെ സുഗന്ധം അടുത്തറിഞ്ഞതും, പൂക്കള്‍ക്കാണ് ഈ ഭൂമിയില്‍ ഏറ്റവും സൗന്ദര്യം എന്നു തിരിച്ചറിഞ്ഞതും അന്നാണ്...
മഴക്ക് ഇത്രയേറെ ഭംഗിയുണ്ടെന്നറിയുന്നതും, രാത്രി മഴയെ പ്രണയിക്കാന്‍ തുടങ്ങിയതും അന്നുതന്നെ... ചില കാര്യങ്ങള്‍ പറഞ്ഞറിയിക്കാനാവില്ലെന്നും, എന്നാല്‍ കണ്ണുകള്‍ക്ക് മറ്റാരുമറിയാതെ തമ്മില്‍ സംസാരിക്കാന്‍ കഴിവുണ്ടെന്നും അന്നുഞാന്‍ മനസ്സിലാക്കി... നിറമാര്‍ന്ന ഒരുപാട് നിമിഷങ്ങള്‍ അതെനിക്ക് സമ്മാനിച്ചു... കൂടെ ഒത്തിരി സ്വപ്നങ്ങളും... ഒടുവില്‍ ഒരുനാള്‍ "വിരഹം" എന്താണെന്നും അതിലൂടെ ഞാന്‍ അറിഞ്ഞു...
എന്നാല്‍ ഇന്ന് അതെല്ലാം എന്നോകണ്ട ഒരു നല്ല സ്വപ്നംപോലെ തോന്നുന്നു... ഓര്‍മ്മയില്‍ എവിടെയോ മായാതെ കിടക്കുന്ന എന്റെതു മാത്രമായ ഒരു പിടി സ്വപ്നങ്ങള്‍... എങ്കിലും നീ അറിയുന്നുവോ... ഇന്ന് ഈ ദിവസം ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു... ഒരുപാട്... Because today "Valentine's Day".....