പിന്നെ പയ്യെ പയ്യെ ആ ഭാഗ്യം എന്നില്‍ നിറയാന്‍ തുടങ്ങി... അതങ്ങനെ ഒന്നില്‍നിന്നും ഒന്ന് എണ്ണി തിട്ടപെടുതാനാവാത്തത്രയും പെരുകി... അത് കണ്ടപ്പോ അമ്മ പറഞ്ഞു "ഇത് ഭാഗ്യത്തിന്റെ ഒന്നും അല്ലാട്ടോ" അമ്മയുടെ അപ്പോഴത്തെ ആ മുഖഭാവവും, ആ പറച്ചിലും അന്നെന്നെ കുറച്ച് നിരാശനാക്കിയിരുന്നു... ആത്മവിശ്വാസം എന്നത് എന്നില്‍ മെല്ലെ ഇടറിയപോലെ ഒരു തോന്നലും.
അന്ന് ഈ ഭാഗ്യം എനിക്ക് മാത്രമാണോ എന്ന് അന്വേഷിച്ചു നടന്ന എന്റെ കണ്ണുകള്‍ സമപ്രായക്കാരായ പലരിലും അതേ ഭാഗ്യം കണ്ടെത്തിയപ്പോ ഒരു ആശ്വാസം... ചിലരില്‍ അത് എന്നേക്കാള്‍ കൂടുതലായി കണ്ടപ്പോ ചെറിയൊരു സന്തോഷവും, സമാധാനവും.
ആ സമയത്ത് ഒരു കല്യാണവീട്ടില്‍ വച്ചാണ് ഈ വെളുത്ത ഭാഗ്യത്തിന് വേറെ നിറങ്ങള്‍ കൊടുക്കാനുള്ള വഴികളുണ്ട് എന്ന് ഒരു അടുത്ത കൂട്ടുകാരന് പറഞ്ഞുതന്നത് ... "Burgundy" കളറില്‍ അന്ന് നടത്തിയ പരീക്ഷണം വിജയിച്ചു... അതോടെ മുഖത്ത് ഒരു തെളിച്ചം വന്നു... നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "ഇമ്മള് ഒരു ചുള്ളനായി".
അങ്ങനെ തിളങ്ങി നടക്കുന്നതിനിടയിലാണ് അടുത്ത ഒരു തലവേദന... എന്നിലെ ഭാഗ്യം ചെറുതായി പൊഴിയുന്നുണ്ടോ എന്നൊരു സംശയം... അടുത്തുകണ്ട പലരും അന്നത് ശരിവച്ചു! അവരുടെ പിന്നീടുള്ള സംസാരം എന്റെ ആത്മവിശ്വാസം തല്ലികെടുത്തുന്ന പോലെയായിരുന്നു... അന്ന് അവര്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ മനസ്സ് കൂട്ടാക്കിയില്ല.
അന്ന് ഓരോ തവണയും ചീകിയെടുക്കുന്ന ചീപില്‍ കണ്ടിരുന്ന ആ കാഴ്ച്ച എന്നെകൊണ്ട് അതിന്റെ തമിഴ് പേര് വിളിപ്പിച്ചു... അപ്പോഴെല്ലാം അനുഭവിച്ചിരുന്ന നിരാശയില്‍ തോന്നി വെളുത്തുനിന്നിരുന്ന ഭാഗ്യം ഇതിലും എത്രയോ ഭേദമായിരുന്നുനെന്ന്... അതിനു നിറം കൊടുത്ത് കൊണ്ടുനടാക്കാം എന്നൊരു പ്രതിവിധിയും ഉണ്ടായിരുന്നു... ഇതിപ്പോ എന്ത് ചെയ്യാനാ... ഒന്നും ചെയ്യാനില്ലാതെ കയ്യും കെട്ടി നോക്കി നിന്നു വേനല്‍ മരങ്ങളില്‍നിന്നും ഇലകള്‍ പൊഴിയും പോലുള്ള ആ കാഴ്ച്ച.
ആകുറവ് ഒരു സ്റ്റെയിലാക്കിയ സിനിമാനടനും, ഇനി ഒന്നും പോകാന്‍ ബാക്കിയില്ലെന്ന് ഫേസ് ബുക്കിലൂടെ കാണിച്ചുതന്ന ചേട്ടന്മാരും, ഇതേ അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുന്ന കൂട്ടുകാരും, ഇതിന്റെ പേരില്‍ "പെണ്ണ് കിട്ടാതാവോ?" എന്ന ടെന്‍ഷന്‍ പറയുന്ന അനിയന്മാരും ഇന്ന് ചുറ്റുമുള്ളതാണ് ഏക ആശ്വാസം.
എന്നാലും എല്ലാര്ക്കും ഒരുപോലെ ഈ ഭാഗ്യം ഇല്ലലോ എന്നതാണ് പലരുടെയും വിഷമം... ഉണ്ടായിരുന്നുവെങ്കില്‍ ഇത് ആര്‍ക്കും ഒരു വിഷയമാവില്ലായിരുന്നു... അതല്ലെങ്കില്‍ തുല്ല്യ ദുഖിതരാണ് എന്നു പറഞ്ഞു തമ്മില്‍ ആശ്വസിക്കാമായിരുന്നു!.
ഹാ... ഇവിടെ ഇങ്ങനെയൊക്കെ ചുമ്മാ പറഞ്ഞുന്നെഉള്ളു ഇങ്ങനെ ഉള്‍കൊള്ളാന്‍ മടിക്കുന്ന മാറ്റങ്ങള്‍ വേറെയുമുണ്ട് ആ കൂട്ടത്തില്‍ ഇതും പെടും എന്നതാണ് സത്യം.
ഹാ... ഇവിടെ ഇങ്ങനെയൊക്കെ ചുമ്മാ പറഞ്ഞുന്നെഉള്ളു ഇങ്ങനെ ഉള്‍കൊള്ളാന്‍ മടിക്കുന്ന മാറ്റങ്ങള്‍ വേറെയുമുണ്ട് ആ കൂട്ടത്തില്‍ ഇതും പെടും എന്നതാണ് സത്യം.