തനിച്ചായെന്ന തോന്നലുണ്ടാക്കിയ പ്രവാസത്തിന്റെ ആദ്യ നാളുകള്‍... പുതിയ ജീവിതശൈലികള്‍ തുടങ്ങിയ നിമിഷങ്ങള്‍...
സ്വപ്നങ്ങളില്‍ ഞാന്‍ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയ
കാലം... മള്‍ട്ടി നാഷണല്‍ കമ്പനികളെ
അടുത്തറിയാന്‍ തുടങ്ങിയ കാലം... പുതിയ പുതിയ മോഹങ്ങള്‍ മനസ്സിലുദിച്ചു തുടങ്ങിയ
കാലം... ഇനിയും
പഠിക്കണം എന്നാദ്യമായി തോന്നാന്‍ തുടങ്ങിയ കാലം...
അന്ന് പലപ്പോഴും
അതിരാവിലെ ഡ്യൂട്ടിക്ക് പോകാന്‍ റെഡിയായി ഇറങ്ങുമ്പോള്‍ സെമി സ്ലീപ്പര്‍ വോള്‍വോ
കോച്ചുകളില്‍ QP സ്റ്റാഫുകള്‍ ഡ്യൂട്ടിക്ക് പോകുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്...
വല്ലാത്ത ഒരു അസൂയയായിരുന്നു അന്നെനിക്ക് അവരോട്... അവരുടെ ആ പോസിഷനോട്... QP
ലോഗോ പ്രിന്റ് ചെയ്യ്ത പെര്‍ഫെക്റ്റ് യുണിഫോം... ദി മോസ്റ്റ്
വാല്യൂഡ് ഐടെന്‍ടിറ്റി ബാഡ്ജ്... സ്റ്റാന്ടെഡ് ഫെസിലിറ്റിസ്... അതെല്ലാം എല്ലാം എന്നെ
ഏറെ കൊതിപ്പിച്ചിരുന്നു... അത് ചിലപ്പോ കയ്യില്‍ ഉള്ളതിനേക്കാള്‍ വലുത്
അല്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ വേണമെന്ന മനുഷ്യ മനസ്സിന്റെ അടങ്ങാത്ത
ആത്യാഗ്രഹമായിരുന്നിരിക്കാം...
അന്ന്
വെറുതെയിരിക്കുമ്പോഴെല്ലാം QP യില്‍ ഒരു ജോലി കിട്ടാന്‍ എന്താ ചെയ്യ?
എന്നായിരുന്നു ചിന്ത... "QP യില്‍ ഒരു
ജോലി" അതെന്റെ ഉള്ളില്‍ ഒരു ആഗ്രഹമായി വളരുകയായിരുന്നു... പലരോടും ഞാന്‍
അവിടത്തെ അവസരങ്ങളെ പറ്റി അനേഷിച്ചു... ഇനിയും പഠിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ QP
പോലെ ഒരു നല്ല കമ്പനിയില്‍ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്ന്
അപ്പോഴെല്ലാം മനസ്സ് പറയുന്നുണ്ടായിരുന്നു... ശ്രമങ്ങള്‍ക്കൊടുവില്‍ ഒന്നും
നടക്കില്ലെന്നു മനസ്സിലായപ്പോള്‍ ആ ആഗ്രഹം മെല്ലെ ഉപേക്ഷിച്ചു... അതോടെ മനസ്സില്‍നിന്നും QP മായാന്‍ തുടങ്ങി...
നാളുകള്‍ കടന്നുപോയി...
മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടപ്പോള്‍ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ വന്നു... സാഹചര്യങ്ങള്‍
മാറി... ജോലിയും ജോലിചെയ്യുന്ന നാടും കമ്പനിയും മാറി... ഇന്ന് രാവിലെ ഞങ്ങള്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍ വഴിയരികില്‍ ഞങ്ങളെ വല്ലാതെ നോക്കിനില്ക്കുന്ന
മറ്റു കമ്പനി സ്റ്റാഫുകളെ ഞാന്‍ ശ്രദ്ധിച്ചു... പണ്ട് QP സ്റ്റാഫുകളെ ഞാന്‍
നോക്കിനിന്ന അതേ നില്‍പ്പിലായിരുന്നു അവര്‍... ആ കണ്ണുകളിലൂടെ അവരുടെ മനസ്സ് അപ്പോ
എനിക്ക് എളുപ്പം വായിക്കാന്‍ കഴിഞ്ഞിരുന്നു... സത്യത്തില്‍ ആ കൂട്ടത്തില്‍ ഒരു
നിമിഷം ഞാന്‍ എന്നെ കണ്ടൂ... പണ്ട് എനിക്ക് തോന്നിയ അതേ ആഗ്രഹം ഇന്ന് അവര്‍ക്കും
തോന്നിയിരികാം എന്നെനിക്ക് തോന്നി...