പലപ്പോഴും ജീവിതത്തിന്റെ ഇന്നലെകളിലേക്ക് തിരികെ പോകാന്‍ തോന്നാറുണ്ട്... ഒരുപാട് കടമ്പകള്‍ കടന്നാണ് ഇവിടെവരെയെത്തിയതെങ്കിലും മനസ്സിലോരാഗ്രഹം എല്ലാം ഒന്നു തിരികെ വന്നെങ്കില്‍... മനസ്സിലെ ആ ഒരു ആഗ്രഹത്തിന് തീവ്രതയേറുമ്പോ മനസ്സിലൂടെ തന്നെ ഒരു മടക്കയാത്ര... അല്ലാതെ അതിന് വേറൊരു വഴിയില്ലലോ...
ആ യാത്ര ചെന്നുനില്ക്കുന്നത് ഞാന്‍ എന്ന ഒരു കൊച്ചു വാവയിലാണ്... അമ്മ എന്നെ എടുത്തു നടന്നിരുന്ന ആ ഒരു പ്രായം... നിലത്തു വയ്ക്കാതെ അമ്മ എന്നെ ലാളിച്ചും കൊഞ്ചിച്ചും കൊണ്ടുനടന്ന കാലം... അന്ന് അച്ഛന്റെ വിരല്‍ തുമ്പില്‍ പിടിച്ച് ആദ്യമായി പിച്ചവച്ച നാളുകള്‍... ഇടറി വീണ നിമിഷങ്ങള്‍... അച്ഛന്റെ നെഞ്ചില്‍ കിടന്നുറങ്ങിയ ദിവസങ്ങള്‍... അമ്മയുടെ സാരിതുമ്പില്‍ പിടിച്ചു നടന്ന വഴികള്‍...
മുട്ടിലിഴയാന്‍ തുടങ്ങിയ പ്രായത്തില്‍ LIFEBOUY സോപ്പ് എനിക്ക് വലിയ ഇഷ്ടടമായിരുന്നുവെന്ന് അമ്മ പറയാറുണ്ട്... കണ്ണുതെറ്റിയാല്‍, അപ്പോ സോപ്പ് എടുത്തു തിന്നുമായിരുന്നത്രേ... സോപ്പ് മാത്രമല്ല, എന്നാലും സോപ്പായിരുന്നു ഏറ്റവും ഇഷ്ട്ടം... അതുകൊണ്ടുതന്നെ അന്ന് അമ്മ എപ്പോഴും എന്റെ പുറകെയായിരുന്നു... ആ കുസൃതി ചെക്കനെകൊണ്ട് അമ്മ തോറ്റുകാണും... എന്തായാലും "LifeBouy is the secret of my energy"... ഒരുപാട് കഴിച്ചിട്ടുണ്ടെന്നാ പറഞ്ഞുകേട്ടത്...

ഇന്നും ആ പ്രായത്തിലെ എന്റെ ഫോട്ടോ കാണുമ്പോള്‍ കൊതിയാകും... "ഈശ്വര ഇത് ഞാന്‍ തനെയാണോ" എന്നു മനസ്സു ചോദിക്കുമെങ്കിലും അസൂയ തോന്നാറുണ്ട് ആ എന്നോട്... എന്നും എപ്പോഴും അമ്മ അരികിലുണ്ടാകും... നേരാ നേരത്തിനു ഭക്ഷണം അതും അമ്മ വാരി വായില്‍ വച്ചുതരും... പിന്നെ സുഖനിദ്ര... അപ്പോഴും ആരും ശല്യം ചെയ്യാതെ അമ്മ നോക്കും... അങ്ങനെ എന്നും എപ്പോഴും അമ്മയുടെ അരികില്‍... ആ തണലില്‍...
അന്നാദ്യമായി ഗുരുവായൂരില്‍ എനിക്ക് ചോറുതരാന്‍ പോയപ്പോ അമ്മ എന്റെ കൊച്ചു കൈകള്‍ കൊണ്ട് മഞ്ചാടി വാരിച്ചു... അന്നുരാത്രി എന്റെ ഉറക്കത്തില്‍ നിവര്‍ന്നിട്ടില്ലാത്ത എന്റെ കൊച്ചു കൈ അമ്മ നിവര്ത്തിനോക്കിയപ്പോ രാവിലെ വാരിയ മഞ്ചാടിയില്‍ ഒരെണ്ണം അപ്പോഴും എന്റെ ഉള്ളം കയ്യിലുണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്... അറിയാതെ കയ്യില്‍ പെട്ടുപോയതാവും എന്നാലും എത്ര അതിശയതോടെയ അമ്മ അതിപോഴും പറയുന്നെ... അത് കേട്ടിരിക്കാനും ഒരുസുഖാ...