"ആരോ ഏറിവരുന്ന
പ്രായവും, കണ്ടുവളരുന്നചുറ്റുപാടുകളും മനസ്സിലെന്നും ഓരോരോ
ആഗ്രഹങ്ങള്‍ ജനിപ്പിക്കും... എല്ലാം ഏറെയേറെ വ്യത്യസ്തമായ ആഗ്രഹങ്ങള്‍...
അതിലെന്നും ദാ ഇപ്പോ സാധിക്കാവുന്ന കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ മുതല്‍, കയ്യെത്താദൂരെയുള്ള വലിയ ആഗ്രഹങ്ങളും, ഒരിക്കലും
നടക്കിലെന്നുറപ്പുള്ള ആഗ്രഹങ്ങളും, പിന്നെ കുറേയേറെ
അത്യാഗ്രഹങ്ങളും കാണും... മനസ്സങ്ങിനെയാണ് വേണ്ടതും വേണ്ടാത്തതുമെല്ലാം എന്നും
മോഹിക്കും... കണ്ണില്‍ കാണുന്ന പലതും സ്വന്തമാക്കാന്‍ കൊതിപ്പിക്കും... പലപ്പോഴും
ഒരു അനുസരണയില്ലാത്ത കുട്ടിയെപോലെ പെരുമാറും...
തനിച്ചിരിക്കുന്ന നിമിഷങ്ങളിലെല്ലാം ഗഗനചാരിയാകുന്ന
മനസ്സിന്റെ ലാളനയേറ്റ് ഉള്ളിലെ ആഗ്രഹങ്ങള്‍ വീണ്ടും വീണ്ടും വളരും...
എന്നെങ്കിലും പൂക്കുമെന്ന പ്രതീക്ഷനല്കികൊണ്ട് കണ്മുന്നില് വളരുന്നൊരു മരം
പോലെ... വളര്ച്ചയെത്തിനില്ക്കുന്ന സാഹജര്യങ്ങളില്‍ അതില്‍ ചില ആഗ്രഹങ്ങള്‍
അതിയായ പ്രേരണകള്‍ ഉണ്ടാക്കും... അത്തരം സാഹജര്യങ്ങളില്‍ സ്വന്തം കഴ്ച്ചപാടുകളില്
നിന്നുകൊണ്ടെടുക്കുന്ന തീരുമാനങ്ങളും, ഏതൊരു
പ്രതിസന്ധിയും തരണംചെയ്യാന്‍ സജ്ജമാക്കുക മനസ്സും ആ ആഗ്രഹങ്ങള്‍ സഫലമാക്കാനുള്ള
വഴിയൊരുക്കും...
അമാനുഷികശക്തികളെ കൊണ്ടല്ല, ഒരു
സാദാരണക്കാരനായ മനുഷ്യന്റെ കഴിവുകളിലൂടെ, അവന്റെയൊരു
ചങ്കുറപ്പുകൊണ്ടുമാത്രം സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും സ്വയം സഫലമാക്കുമ്പോള്‍
അവന് സ്വയം ഒരു താരംപോലെ തിളങ്ങും... അതിനുദാഹരണമാണ് നമ്മള്‍കണ്ട കഥാപാത്രങ്ങളായ
തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും, മുന്തിരിതോപ്പുകളിലെ
സോളമനുമെല്ലാം... ആ കഥാപാത്രങ്ങളോട് നമുക്ക് തോന്നിയ അടുപ്പവും സ്നേഹവും ആരാധനയും
മറ്റൊന്നുംകൊണ്ടല്ലെന്ന് എനിക്ക് തോന്നുന്നു... ഏതൊരു തലമുറക്കും അവര്‍ ഒരു
താരമായിതന്നെ നിലനില്ക്കുന്നതും അതുകൊണ്ടുതന്നെയാവാം...
എന്നിലുമുണ്ട് ഒരുപിടി ആഗ്രഹങ്ങള്‍... അതെന്തുമാകട്ടെ...
അതില്‍ പലതും എന്നാല്‍ സാധിക്കാനാവാതെവരുന്ന നിമിഷങ്ങളില്‍... കണ്മുന്നില്
മറ്റൊരാള്‍ അയാളുടെ അത്തരം ആഗ്രഹങ്ങള്‍ സാധിച്ചുകാണുമ്പോള് എനിക്ക് അയാളോട്
തോനുന്ന വികാരം എന്താകും?... അസൂയയാണോ?... സ്നേഹകൂടുതലാണോ?...
ആരധനയാണോ?... അതോ മറ്റെന്തെങ്കിലുമാണോ
എന്നെനിക്കറിയില്ല... അതെന്തുതന്നെയായാലും ഇന്നെന്റെ ഒരു സുഹൃത്തിനോട് അതെനിക്ക്
തോന്നി... അവന് തിളങ്ങുന്നൊരു താരമായി ഞാനിന്ന് കണ്ടൂ... അവനോടിന്ന് സംസാരിച്ച
നിമിഷങ്ങളില്‍ സ്വന്തം ആഗ്രഹം സ്വയം പൂവണിയിച്ചവന്റെ മുഖത്തെ നിറഞ്ഞ പുഞ്ചിരി
ഞാനടുത്തറിഞ്ഞു...
"ആരായിരുന്നാലും
കഴിവുള്ളവനാണെങ്കില്‍ അവന്റെ കഴിവിനെ അംഗീകരിക്കണം... പ്രശംസിക്കണം...
അതിനൊരിക്കലും ഒട്ടും മടികാണിക്കരുത്." (ഒരുയാത്രയില്‍ അടുത്തുവന്നിരുന്നൊരു
പ്രായംചെന്ന കലാകാരന് വേദനയോടെ പറഞ്ഞ വാക്കുകളാണ്) ഇന്ന് അതുപോലൊരു പ്രശംസ അവനും
അര്‍ഹിക്കുന്നു... ജീവിതത്തില്‍ ഇനിയും ജയങ്ങളും നേട്ടങ്ങളും ഉണ്ടാവട്ടെയെന്ന്
ഞാനാശംസിക്കുന്നു... എന്തായാലും നീയെന്ന സുഹൃത്തില്‍ ഞാനിന്ന് അഭിമാനിക്കുന്നു
സനല്‍...