ഇന്നലെ ആദ്യ സിപ്പില്‍ ഞാന്‍ എന്നെ ഓര്‍ത്തൊന്ന് ചിരിച്ചു. കാരണം കഴിഞ്ഞ ദിവസം ഞാന്‍ എല്ലാം നിർത്തിയതായിരുന്നു എന്നിട്ട് ദാ ഇപ്പോ വീണ്ടും... "നീ നന്നാവില്ല" എന്ന് മനസ്സ് പറഞ്ഞു...
ചെറുതോരണ്ണം ഫിനിഷ് ചെയ്തപ്പോൾ പരിചയമില്ലാത്ത ആ നീല ബോട്ടിലിന്റെ ലേബല്‍ നോക്കി ഞാന്‍ പറഞ്ഞു "കൊള്ളാം"...
2nd ഫിനിഷ് ചെയ്തപ്പോൾ പെട്ടെന്ന് നാട്ടിലെ ഫ്രണ്ട്സിനെ ഓര്‍മ്മ വന്നു.. എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്യുന്നു എന്നൊരു തോന്നല്‍.. അതങ്ങനെ ആത്മാവിന് പുക കൊടുക്കുവാൻ പ്രേരിപ്പിച്ചു, അതിനു വേണ്ടത് ചുണ്ടിൽ വെച്ച് തീ പകര്‍ന്നു...
3rd ഫിനിഷ് ചെയ്തപ്പോൾ ഞാന്‍ അറിയാതെ അവളെ ഓര്‍ത്തു.. മനസ്സില്‍ എവിടെയോ ആ മുഖം മിന്നിമറയാന്‍ തുടങ്ങി..
4th ഫിനിഷ് ചെയ്തപ്പോൾ എന്തോ വല്ലാത്തൊരു വിഷമം.. എല്ലാം ഒരിക്കല്‍ക്കൂടി അരികില്‍ വന്നെങ്കിലെന്ന് വെറുതേ ആശിച്ചു..
5th ഫിനിഷ് ചെയ്തപ്പോൾ വല്ലാത്ത ഒരു നഷ്ടബോധം.. സങ്കടം.. ആരൊക്കെയോ എന്നെ കുറ്റപ്പെടുത്തും പോലെ ഒരു തോന്നല്‍...
6th ഫിനിഷ് ചെയ്തപ്പോൾ എരിഞ്ഞമരുന്ന സിഗ്ഗരറ്റ് നോക്കി നെടുവീര്‍പ്പിട്ടു.. ഒന്നും തിരിച്ചു വരില്ലെന്ന തിരിച്ചറിവ്..
7th ഫിനിഷ് ചെയ്തപ്പോൾ സങ്കടം നിറഞ്ഞ ഒരു പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു "മതി മച്ചൂ.. ഞാന്‍ നിർത്തി..."
8th ഫിനിഷ് ചെയ്യാന്‍ ശ്രമിച്ചു പറ്റിയില്ല.. ഞാന്‍....... പിന്നെ ഒന്നും ഓര്‍മ്മയില്ല...
* നിയമ പ്രകാരമുള്ള അറിയിപ്പ് : "മദ്യപാനം ആരോഗ്യത്തിന് ഹാനീകരം"