അമ്മയുടെ തണലില്‍നിന്നും
വിട്ടുനില്‍ക്കാന്‍ തുടങ്ങിയ ആ കൊച്ചു പ്രായത്തില്‍ "അറിവ്" എന്നത് ഉള്ളില്‍ ഒന്നുമില്ലാത്ത ഒരു കുടമായിരിക്കെ,
"അറിവിന്റെ നിറകുടമായിതീരണേ" എന്ന പ്രാര്‍ത്ഥനയോടെയാവും
അന്ന് വീട്ടുകാര്‍
പഠിക്കാന്‍ വിട്ടത്... അങ്ങനെ വിദ്യഭ്യാസത്തിനിറങ്ങി അറിവാകും മഹാസാഗരത്തില്‍
നിന്നും എന്തോക്കെ കോരിയെടുത്തു? എന്ന് ചോദിച്ചാല്‍ പറയാനും മാത്രം ഒന്നും ഇല്ല... എന്തായാലും
അന്നോത്തിരിപേര് എന്നിലേക്കായി ഒത്തിരി കാര്യങ്ങള്‍ പകര്‍ന്നുതന്നു... പക്ഷെ
എന്നിലെ അലസതയും അശ്രദ്ധയും ഒന്നും പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ സമ്മതിച്ചില്ല...
ഒരുകണക്കിനത് നന്നായി ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരു ബുദ്ധിജീവിയോ മറ്റോ
ആയിപോയെനെ...
ആദ്യാക്ഷരങ്ങള്‍ പറഞ്ഞ് പഠിപ്പിച്ചുതന്ന
അമ്മതന്നെയാണ് ആദ്യത്തെ ടീച്ചര്‍... പിന്നെ കാലാനുശ്രിതമായി പലസ്ഥലങ്ങളിലായി പലപേരില്‍ ഒത്തിരി ടീച്ചര്മാര്...
അവരെല്ലാം എനിക്ക് ചുറ്റും എനിക്ക് അറിയാതിരുന്ന ഒത്തിരി കാര്യങ്ങള്‍ എനിക്ക്
പറഞ്ഞുതന്നു, പഠിപ്പിച്ചുതന്നു... അതില്‍ പലകാര്യങ്ങളും
എന്തിന് പഠിക്കുന്നുവെന്നോക്കെ അന്ന് തോന്നിയിരുന്നുവെങ്കിലും ഒന്ന് പാസ്സാകാന്‍
വേണ്ടി മാത്രമുള്ള പഠനമായിരുന്നു അന്നെല്ലാം... ഈ
പഠിപ്പോന്നു കഴിഞ്ഞെങ്കില്‍ എന്നെപ്പോഴും
ആശിച്ചിരുന്നോരു മനസ്സും, ഹോം വര്‍ക്ക് ചെയ്യ്തു
സഹായിക്കാന്‍ ഒരു കൂട്ടുകാരിയും കൂടിയായപ്പോള്‍ ഒരു
കുഴിമടിയന്റെതായ എല്ലാ ലക്ഷണവും എന്നില്‍ തികഞ്ഞു...
പഠിപ്പിന്റെ ഒരു
ഘട്ടം എത്തിയപ്പോ ഫിസിക്സ് ആയിരുന്നു ഇഷ്ട്ട വിഷയം... അത് പഠിക്കാന്‍
എളുപ്പമായതുകൊണ്ടല്ലട്ടോ... അന്ന് എന്തോ മനസ്സില്‍ ടെക്നിക്ക്സിനോട് തോന്നി
തുടങ്ങിയ ഒരു താത്പര്യം, കാഴ്ച്ചയില്‍ കൗതുകം തോന്നിപ്പിച്ച
എല്ലാത്തിനു പുറകിലെയും ടെക്നിക്കല്‍ വശങ്ങള് അറിയാനുള്ള മനസ്സിന്റെ അതിയായ ഒരു ഒരു ആഗ്രഹത്തിന്റെ
ഭാഗമായരുന്നു അത്... ആ ശ്രമങ്ങള്‍ക്കിടയില്‍ പലപ്പോഴും മനസ്സില്‍ ജനിച്ച സംശയങ്ങള്കെല്ലാം
അന്ന് ഫിസിക്സില്‍
ഞാന്‍ ഉത്തരം കണ്ടു... ഇന്ന് എന്ത്കാര്യവും Wiki how പറഞ്ഞുതരും പോലെ...
എന്തായാലും ആ വിഷയത്തോടുള്ള താത്പര്യം ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കാന്‍
സഹായിച്ചു...
ഇന്ന് കുറച്ചുമുമ്പ് ചെയ്ത ഒരു എസ്റ്റിമേറ്റില്‍
പലസ്ഥലങ്ങളിലും Ohm's Law യും Power
Calculation സും ഉപയോഗിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തു... പണ്ട് ഫിസിക്സ് ക്ലാസ്സില്‍
അതെല്ലാം ആദ്യമായി പഠിച്ചതും, പഠിപ്പിച്ചുതന്ന ടീച്ചറെയും,
ആ ക്ലാസ്സ്റൂമും എല്ലാം... പിന്നീടും
പല ടീച്ചര്‍മാരും അതെല്ലാം വീണ്ടും
പഠിപ്പിച്ചുതന്നുവെങ്കിലും അന്ന് ആദ്യമായി "ദീപ" ടീച്ചര്‍
പഠിപ്പിച്ചുതന്നതാ ഇന്നും ഓര്‍മ്മയില്‍... ടീച്ചര്‍ടെ "എടോ ലീഡറെ"
എന്നുള്ള ആ വിളിയും, അന്നൊരിക്കല്‍
ബോര്‍ഡില്‍ Power
Calculation ചെയ്യിച്ചപ്പോള്‍
തെറ്റിയതിനു അടികൊള്ളാന്‍ പോയതും എല്ലാം ഇന്നൊരു നിമിഷം ഞാനോര്‍ത്തുപോയി...
എന്തായാലും പണ്ട് പഠിച്ച പലകാര്യങ്ങളും വെറുതെയായിലെന്ന്
ഞാനിന്നും തിരിച്ചറിഞ്ഞു... എനിക്ക് തോന്നുന്നു ചെറുപ്പത്തില്‍
എന്തെങ്കിലും ഒരു വിഷയത്തോട് തോന്നുന്ന അതീവ താത്പര്യം, അല്ലെങ്കില്‍
എന്തെങ്കിലും ഒന്നിനെ കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാനുള്ള ശ്രമങ്ങള്‍
അതിനെല്ലാം പിന്നീട് എന്നെങ്കിലും ഒരു അര്‍ത്ഥമുണ്ടാകും... അങ്ങനെ ജീവിതത്തില്‍
അതെല്ലാം ഉപകാരപെടുന്ന ആ നിമിഷങ്ങളില്‍ മനസ്സില്‍
ഇതുപോലെ പഴയകാല ഓര്‍മ്മകള്‍ തെളിയും...
ഒരു സുഖമാണ് അത്തരം സഹാചര്യങ്ങള്‍
സമ്മാനിക്കുന്ന ആ ഓര്‍മ്മകള്‍
നിറഞ്ഞ നിമിഷങ്ങളില്‍...
mmmm kollam....dnt stop writing
ReplyDeleteetha aa techer? Deepa teacher anno?
ReplyDelete