ഇന്ന് ഈ ഒരു നിമിഷം
എന്നിൽ നിന്നും "ഞാൻ" എന്ന "അച്ഛനെ" ഒന്ന് മാറ്റി
നിർത്തിയാൽ...
ഞാൻ എന്ന "മകനെ" മാറ്റി
നിർത്തിയാൽ...
കൂടെ ഞാനെന്ന "ഭർത്താവിനെയും"... ഞാനെന്ന "സുഹൃത്തിനെയും"...
ഞാനെന്ന "സഹോദരനെയും" മാറ്റിനിർത്തിയാൽ പിന്നെ അവശേഷിക്കുന്നത്
കുറച്ചറിവും, കൊച്ചു സ്വപ്നങ്ങളും മാത്രമുള്ള പച്ചയായ
"ഞാൻ" എന്ന ഒരു ഞാൻ മാത്രമാണ്...
അവിടെ പതിരെന്നപോലെ അസൂയയും അന്ധവിശ്വാസവും അഹങ്കാരവും കള്ളത്തരവുമെല്ലാം എന്നിൽ നിന്നും വേറിട്ടുനിൽക്കുന്നു... വെറുതെ അങ്ങനെയൊന്ന് സങ്കല്പ്പികുമ്പോൾ ഞാൻ കാണുന്ന എന്നെ എനിക്ക് മുൻപരിജയമില്ല... എന്നിരുന്നാലും ആ "ഞാൻ" എന്ന എന്നോട് എനിക്കിന്നൊരു ചെറിയ ഇഷ്ട്ടം തോന്നുന്നുണ്ട്... അതെന്തുകൊണ്ടാകും???
"ഞാൻ" എന്ന ഈ ഞാൻ പെർഫെക്റ്റ് അല്ലാത്തതു കൊണ്ടാകാം...
0 comments: